Covid19
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം കൊവിഡ് രോഗികള്‍; ഒരു ദിവസത്തെ ഉയര്‍ന്ന നിരക്ക്

ചെന്നൈ | തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 1927 പുതിയ കൊവിഡ്- 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 19 പേര്‍ മരിച്ചിട്ടുമുണ്ട്. മൊത്തം പോസീറ്റീവ് കേസുകളുടെ എണ്ണം 36841 ആണ്. 326 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
24 മണിക്കൂറിനിടെ 17675 സാമ്പിളുകളാണ് തമിഴ്‌നാട്ടില്‍ പരിശോധിച്ചത്. മൊത്തം 638846 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചതില്‍ ചെന്നൈയിലാണ് കൂടുതല്‍. 1392 പോസിറ്റീവ് കേസുകളാണ് ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തലസ്ഥാന നഗരിയില്‍ മാത്രം 25937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
---- facebook comment plugin here -----