Kerala
അതിവേഗ റെയില്‍ ഇടനാഴിയുടെ പുതിയ അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം | തിരുവനന്തപുരം- കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന്റെ പുതിയ അലൈന്‍മെന്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. കൊയിലാണ്ടി മുതല്‍ ധര്‍മടം വരെയുള്ള അലൈന്‍മെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുച്ചേരി സര്‍ക്കാറില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന.
മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു പരാതി. തുടര്‍ന്നു മാഹിയിലെ ബൈപാസ് പൂര്‍ണമായി ഒഴിവാക്കി നിലവിലുള്ള പാതക്ക് സമാന്തരമായി തന്നെ വേഗപാത നിര്‍മിക്കും. പുതിയ അലൈന്‍മെന്റില്‍ വടകര പയ്യോളിയിലെ ബൈപാസും ഒഴിവാക്കിയിട്ടുണ്ട്. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് പദ്ധതിയുടെ നേതൃത്വ ചുമതല.
---- facebook comment plugin here -----