Business
വി നന്ദകുമാര്‍ ഇനി ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍

അബുദാബി | എംഎ യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി വി. നന്ദകുമാറിനെ നിയമിച്ചു. നിലവില്‍ ലുലുവിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ് തുടങ്ങി നിരവധി മേഖലകളില്‍ സജീവമായ ലുലു ഗ്രൂപ്പിന്റെ ആഗോള മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, സിഎസ്ആര്‍ സംരംഭങ്ങള്‍ക്ക് ഇനി നന്ദകുമാര്‍ നേതൃത്വം നല്‍കും.
20 വര്‍ഷമായി നന്ദകുമാര്‍ ലുലു ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
റീട്ടെയില്‍, മാര്‍ക്കറ്റിംഗ് വ്യവസായത്തിലെ പ്രശസ്തനും ജനപ്രിയനുമായ നന്ദകുമാറിനെ അടുത്തിടെ മിഡില്‍ ഈസ്റ്റിലെ മികച്ച 5 മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളില്‍ ഒരാളായി പ്രമുഖ ബിസിനസ്സ് മാസികയായ ഫോര്‍ബ്‌സ് തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് നന്ദകുമാർ.