International
ഉത്തര കൊറിയ കൊടും പട്ടിണിയിലെന്ന് യു എന്‍ റിപ്പോര്‍ട്ട്

ജനീവ | കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ കിംഗ് ജോംഗ് ഉന്നിന്റെ ഉത്തര കൊറിയയില്‍ ഭക്ഷ്യ ക്ഷാമവും പട്ടിണിയും ഏറിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദന്റെ റിപ്പോര്‍ട്ട്. കൊവിഡ് വൈറസ് ഉത്തര കൊറിയയുടെ സാമ്പത്തിക മേഖല പൂര്‍ണമായും തകര്‍ത്തിരിക്കുന്നു. കൊവിഡിനെ തുടര്‍ന്ന് അഞ്ച് മാസമായി ചൈനീസ് അതിര്‍ത്തി അടഞ്ഞ് കിടക്കുന്നതിനാല്‍ രാജ്യത്ത് ക്ഷാമം ഏറ്റിയിരിക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യം നിറവേറ്റപ്പെടുന്നില്ല.
പോഷകാഹരക്കുറവും മരുന്നുകളുടെ ക്ഷാമവും രൂക്ഷമാണെന്ന് യു എന്‍ പ്രത്യേക പ്രതിനിധി തോമസ് ജോ ക്വിന്റാന നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്ത് ഒരു കോടിയോളം പേര്‍ പട്ടിണിയിലാണെന്നാണ് യു എന്‍ പറയുന്നത്. ഭക്ഷ്യം ക്ഷാമം ഏറിവരുന്ന ഉത്തര കോറിയെ ആണവ മിസൈലിന്റെ പേര് പറഞ്ഞ് ലോകസമൂഹം ഇനിയും ദ്രോഹിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ ജോ ക്വിന്റാന പറയുന്നു. ഉത്തര കൊറിയക്ക് മേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിച്ച് ഭക്ഷ്യം ക്ഷാം പരിഹരിക്കാന്‍ യു എന്‍ രക്ഷാകൗണ്‍സില്‍ തയ്യാറാകണം.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചൈനയുമായുള്ള വ്യാപാരത്തില്‍ 90 ശതമാനമാണ് കുറഞ്ഞത്. വലിയ നഗരങ്ങളില്‍ വീടില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നു. മരുന്നുവില കുത്തനെ കൂടുന്നു. ദിവസം രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുന്ന കുടുംബങ്ങള്‍ കൂടുന്നു. കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. പലര്‍ക്കും ചോളം മാത്രമാണ് കഴിക്കാനുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.