Connect with us

Kerala

ജയമോഹന്‍ തമ്പിയുടെ മരണത്തില്‍ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | മുന്‍ രഞ്ജി ക്രിക്കറ്റ്താരം ജയമോഹന്‍ തമ്പിയുടെ മരണവുായി ബന്ധപ്പെട്ട് ഇന്നലെ രാത്രി കസ്റ്റഡിയിലായ മകന്‍ അശ്വിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തമ്പിയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച് പശ്ചാത്തലത്തിലാണ് മൂത്തമകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ മകനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

തിങ്കളാഴ്ചയാണ് തമ്പിയെ മണക്കാട്ടെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നെറ്റിയിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മകന്‍ തള്ളിയിട്ടപ്പോഴാണ് ഈ മുറിവേറ്റതെന്നാണ് പോലീസ് നിഗമനം. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇതിലേക്ക് നയിച്ചതെന്നാണ് സൂചന. വീടിന് മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് പോലീസില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടക്കുമ്പോള്‍ മകന്റെ സുഹൃത്തായ അയല്‍വാസിയും വീട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest