Connect with us

Kozhikode

ഇ-മാഗസിൻ മത്സരം: കാസർകോട് ഗവണ്മെന്റ് കോളജ് ജേതാക്കൾ

Published

|

Last Updated

മലപ്പുറം | ലോക്ക്‌ഡൗൺ കാലത്ത് എസ് എസ് എഫ് ക്യാമ്പസ് സിൻഡിക്കേറ്റ് സംഘടിപ്പിച്ച ഇ-മാഗസിൻ മത്സരത്തിലെ ജേതാക്കളെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

എസ് എസ് എഫ് കാസർകോട് ഗവൺമെന്റ് കോളജ്  ക്യാമ്പസ് യൂനിറ്റ് പുറത്തിറക്കിയ ഒളിപ്പോര് എന്ന മാഗസിൻ ഒന്നാം സ്ഥാനവും, തിരൂരങ്ങാടി പി എസ് എം ഒ കോളജ്  തയ്യാറാക്കിയ പരൽ മീനുകൾ എന്ന മാഗസിൻ രണ്ടാം സ്ഥാനവും, കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് തയ്യാറാക്കിയ ഡെഡ് ലോക്ക് മൂന്നാം സ്ഥാനവും നേടി.

കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ മനുഷ്യർക്ക് ആത്മവിശ്വാസവും, ആത്മ ധൈര്യവും പകർന്നു നൽകാൻ സർഗാത്മകതക്ക് കഴിയുമെന്നും, അത്തരം പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സർഗാത്മകതയും ഒരു മരുന്നാണെന്നും  ഫലപ്രഖ്യാപനം നിർവഹിച്ചു കൊണ്ട് മന്ത്രി കെ ടി ജലാൽ പറഞ്ഞു. എസ് എസ് എഫ് ക്യാമ്പസ് സിൻഡിക്കേറ്റ് അംഗങ്ങളായ റമീസ് പുളിക്കൽ, ഷബീറലി മഞ്ചേരി, സിദ്ധീഖലി ബി പി അങ്ങാടി എന്നിവർ സംബന്ധിച്ചു.

കൊവിഡാനന്തര ലോകം, ലോക്ക്‌ഡൗൺ കാലത്തെ സാമൂഹ്യ ജീവിതങ്ങൾ, സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ തുടങ്ങി വിവിധ തലങ്ങളെ സ്പർശിച്ചുകൊണ്ടുള്ള എഴുത്തുകൾ മാഗസിനുകൾക്ക് പ്രമേയമായി. മത്സരത്തിൽ മികച്ചു നിന്ന മാഗസിനുകൾ വിദ്യാർഥികൾക്ക് വായിക്കാനുള്ള ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 

Latest