Connect with us

Covid19

പാലക്കാട് മെഡിക്കല്‍ കോളജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കും

Published

|

Last Updated

പാലക്കാട് | കൊവിഡ് വ്യാപനം രൂക്ഷമായ പാലക്കാട് ജില്ലയിലെ മെഡിക്കല്‍ കോളജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 100 കിടക്കകളുള്ള വാര്‍ഡാണ് ആദ്യം സജ്ജീകരിക്കുക. ദിനംപ്രതി നൂറിലേറെ സാമ്പിളുകള്‍ ഇവിടെ പരിശോധിക്കാനാകും. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് ജില്ലാശുപത്രിയില്‍ പ്രത്യേക കൊവിഡ് ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കുന്നുണ്ട്. വെന്റിലേറ്റര്‍ ഐ സി യു സൗകര്യവും ഏര്‍പ്പെടുത്തും. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ജീവനക്കാരെ ഉടന്‍ പുനര്‍ വിന്യസിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് കൊവിഡ് ചികിത്സാ കേന്ദ്രം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചത് പാലക്കാട് ജില്ലയിലാണ്.

Latest