Kerala
അഡ്വ. പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും വിവാഹിതരാകുന്നു

തിരുവനന്തപുരം | ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15ന് ലളിതമായ ചടങ്ങോടെയാകും വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. ഇരുവരുടെയും വിവാഹ രജിസ്‌ട്രേഷന്‍ നേരത്തെ കഴിഞ്ഞിരുന്നു.
എസ്എഫ്‌ഐയിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ റിയാസ് പിന്നീട് ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തുകയായിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു.
പിണറായി വിജയന്റെ മകള്‍ വീണ ഐടി മേഖലയിൽ പ്രവര്‍ത്തിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
---- facebook comment plugin here -----