National
ഇന്ത്യയിൽ കൊവിഡ് എത്തിയത് ചൈനയിൽ നിന്നല്ലെന്ന് ഐ ഐ എസ് സി ഗവേഷകർ

ബെംഗളൂരു| ഇന്ത്യയിൽ കൊവിഡ് വെെറസ് എത്തിയത് ചെെനയിൽ നിന്നല്ലെന്ന് പഠന റിപ്പോർട്ട്. യുറോപ്പ്, പശ്ചിമേഷ്യ, ഓഷിയാന, ദക്ഷിണേഷ്യ എന്നീ പ്രദേശങ്ങള്‍ വഴിയാണ് കൊവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസ് ഇന്ത്യയിലേക്ക് എത്തിയതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിന്റെ പഠനം വ്യക്തമാക്കുന്നു.
ഓരോ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരപഥത്തിലൂടെ വൈറസ് കൂടുതല്‍ ശക്തി പ്രാപിച്ചതെന്നും ഇവരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 294 ഇന്ത്യന്‍ വൈറല്‍ ജീനോമുകളില്‍ വിശകലനത്തിന് ശേഷം നടത്തിയ ഗവേഷണത്തിലൂടെയാണ് പ്രൊഫ. കുമാര്‍ സോമസുന്ദരം, മൈനക് മൊണ്ടാല്‍, അങ്കിത ലാവാര്‍ഡെ എന്നിവരടങ്ങുന്ന ഐ ഐ എസ് സി സംഘം ഈ നീരീക്ഷണത്തിലെത്തിയത്.
വൈറസിന്റെ ജനിതക വൈവിധ്യം നിര്‍ണയിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. വൈറസിന്റെ ജനിതകഘടന ക്രോഡീകരിച്ച് നടത്തിയ ഗവേഷകര്‍ ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ കാണുന്ന സാര്‍സ്‌കോവ് വൈറസുമായി ഇന്ത്യയിലെ വൈറസിന് സാമ്യം കാണുന്നുണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈറസ് വ്യാപനം ആഗോളതലത്തില്‍ അഞ്ച് ദശലക്ഷത്തിലധികമായി ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ ഒരുലക്ഷത്തിലധികം കടന്നതായി ഇവര്‍ പറയുന്നു.