Connect with us

Gulf

പുതിയ ഹെൽപ്പ്‌ലൈൻ; കൊവിഡ് റിപ്പോർട്ട് ചെയ്യാൻ ഇനി 909ൽ വിളിക്കുക

Published

|

Last Updated

അബൂദബി | കൊവിഡ് 19 കൊറോണ വൈറസ് രോഗികളുടെ വിവരം കൈമാറുന്നതിന് അബൂദബി നിവാസികളും താമസക്കാരും 909 ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുതിയ ഹോട്ട്‌ലൈനിൽ വിവരം ലഭിച്ചാൽ ഉടൻ മുസഫ്ഫയിൽ പ്രവർത്തിക്കുന്ന അബൂദബി പോലീസ് ഓപ്പറേഷൻ സെന്ററിലേക്ക് വിളിക്കുന്നവരെ ബന്ധിപ്പിക്കും. കൊവിഡ് രോഗികളെ എളുപ്പത്തിൽ പരിശോധനക്ക് ഹാജരാക്കാൻ ഇതുവഴി സഹായിക്കും.

കൊവിഡ് 19 വ്യാപനത്തിനെതിരെ പോരാടുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന ഹോട്ട്‌ലൈൻ കേന്ദ്രം, തൊഴിലാളികളുടെ താമസസ്ഥലങ്ങളിലുള്ള അണുബാധ കേസുകളെക്കുറിച്ചുള്ള അന്വേഷണങ്ങളും റിപ്പോർട്ടുകളും കൈകാര്യം ചെയ്യും. കൂടാതെ മുസഫ്ഫയിലെ തൊഴിലാളികൾക്ക് ആവശ്യമായ സഹായം കേന്ദ്രം ലഭ്യമാക്കുമെന്ന് മുസഫ്ഫ പോലീസ് സ്റ്റേഷൻ ഡയറക്ടർ ഫസ്റ്റ് കേണൽ ഫാദിൽ ഗാദിയർ അൽ ശംസി പറഞ്ഞു. കമ്പനികൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകാൻ കേന്ദ്രം മുഴുവൻ സമയവും പ്രവർത്തിക്കും.

ഏഷ്യൻ പൗരന്മാരുടെ ഫോൺ കോളുകൾക്ക് പ്രതികരിക്കുന്നതിന് ഒരു പ്രത്യേക പ്രതിനിധിയെ കേന്ദ്രത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊറോണ കേസ് വിവരം ലഭിച്ചുകഴിഞ്ഞാൽ ഉടൻ സ്ഥലത്ത് എത്തുന്ന ആരോഗ്യ പ്രവർത്തകർ സംഭവസ്ഥലത്ത് ആംബുലൻസിൽ കിടത്തി പരിശോധന നടത്തും. കേസ് ഗുരുതരമാണെങ്കിൽ, രോഗിയെ ആശുപത്രിയിലേക്ക് മാറ്റും. അല്ലെങ്കിൽ അവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ക്വാറന്റൈൻ കേന്ദ്രം ലൈസൻസിംഗ് ഓഫീസർ ലഫ്റ്റനന്റ് അബ്ദുല്ല മുഹമ്മദ് സ്വാലിഹ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest