Connect with us

Gulf

കൊവിഡ് 19 മാർഗനിർദേശങ്ങൾ; നിരീക്ഷണത്തിന് നിർമിത ബുദ്ധി അധിഷ്ഠിത ക്യാമറകൾ

Published

|

Last Updated

ദുബൈ | ആളുകൾ കൊവിഡ് -19 മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ക്യാമറകൾ. ഉയർന്ന അപകടസാധ്യത നേരിടുന്ന സ്ഥലങ്ങളിൽ സി സി ടിവിയും മറ്റ് സുരക്ഷാ ക്യാമറകളും വ്യാപകമാക്കി.

നിർമിത ബുദ്ധി അധിഷ്ഠിത ക്യാമറകളാണ് വിന്യസിച്ചതെന്ന് അധികൃതർ പറഞ്ഞു. ആളുകൾ സാമൂഹിക അകലം പാലിക്കൽ, ഫെയ്സ്മാസ്‌കുകൾ ധരിക്കൽ നിർബന്ധമാണ് സമൂഹത്തിന് ഹാനികരമായേക്കാവുന്ന ഏതെങ്കിലും ലംഘനം കണ്ടാൽ ക്യാമറകൾ തത്സമയം റിപ്പോർട്ട് ചെയ്യും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിതെന്ന് ഡി എസ് ഒ എ വൈസ് ചെയർമാനും സി ഇ ഒയുമായ ഡോ. മുഹമ്മദ് അൽ സറൂണി പറഞ്ഞു.

റോഡുകൾ, ആശുപത്രികൾ, ഓഫീസുകൾ, മാളുകൾ, ബീച്ചുകൾ, വിമാനത്താവളങ്ങൾ എന്നിവടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest