Connect with us

Gulf

മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച 219 പേർ പിടിയിൽ

Published

|

Last Updated

ഹത്തയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികളെ ബോധവത്കരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ

ഹത്ത | കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ലംഘിച്ച 219 പേരെ പിടികൂടിയതായി ഹത്ത പോലീസ് അറിയിച്ചു. വിവിധ തരത്തിലുള്ള ലംഘനങ്ങളാണ് പിടിക്കപ്പെട്ടതെന്ന് ഹത്ത പോലീസ് ഡയറക്ടർ കേണൽ മുബാറക് മുബാറക് അൽ കിത്ബി പറഞ്ഞു.

പിടിക്കപ്പെട്ടവയിൽ ചിലത് ഗുരുതരമായവയായിരുന്നു. ഇത്തരക്കാർക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചപ്പോൾ ഗുരുതരമല്ലാത്ത കേസുകൾക്ക്  മുന്നറിയിപ്പ് നൽകിയെന്ന് അൽ കിത്ബി വ്യക്തമാക്കി.

59 പേരിൽ നിന്ന് ഭാവിയിൽ ആവർത്തിക്കില്ലെന്ന ഉറപ്പ് എഴുതിവാങ്ങി വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. ഹത്തയിലെ 10 സ്ഥലങ്ങളിൽ നടന്ന ദേശീയ അണുനശീകരണ പ്രക്രിയയിൽ ഹത്ത പോലീസ് പങ്കാളിത്തം ഉണ്ടായതായും ലോക്ക്ഡൗൺ കാലത്ത് 7,099 പേർക്ക് ഭക്ഷണക്കിറ്റ് എത്തിച്ചുകൊടുത്തതായും അൽ കത്ബി പറഞ്ഞു.

Latest