Kerala
അഞ്ജുവിന്റെ മരണം: പ്രിന്‍സിപ്പലിനേയും അധ്യാപകരേയും അറസ്റ്റ് ചെയ്യണമെന്ന് കുടുംബം

കോട്ടയം | കോട്ടയം പാലായില്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജു ഷാജി മീനച്ചിലാറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പരീക്ഷ എഴുതിയ കോളജിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം. അഞ്ജു കോപ്പിയടിച്ചെന്ന് പറയുന്നത് ബി വി എം ഹോളിക്രോസ് കോളജ് അധികൃതര്‍ പറയുന്നത് വ്യാജമാണ്. കോപ്പിയടിക്കാന്‍ ഹാള്‍ടിക്കറ്റില്‍ ഏഴുതിയതായാണ് പറയുന്നത്. എാല്‍ ഹാള്‍ടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിന്റേതല്ല. പരീക്ഷ ഹാളിലെ സി സി ടി വി ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചെന്നും കുടുംബം ആരോപിക്കുന്നു. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് എന്തുകൊണ്ട് ഹാള്‍ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ജുവിനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രിന്‍സിപ്പലിന്റേയും അധ്യാപകരുടേയും മാനസിക പീഡനം സഹിക്കാന്‍ പറ്റാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ഷാജി പറഞ്ഞു. മകളെ കാണാതായത് അന്വേഷിക്കാനെത്തിയ തന്നോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറി. പ്രിന്‍സിപ്പലിനേയും അധ്യാപകരേയും അറസ്റ്റ് ചെയ്യണം. മകള്‍ക്ക് നീതി തേടി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയതായും ഷാജി കൂട്ടിച്ചേര്‍ത്തു.