Ongoing News
ഡല്‍ഹിയിലെ ഹോട്ടലിന് മുമ്പില്‍ യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞ നിലയില്‍

ന്യൂഡല്‍ഹി| വടക്കു- കിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്തുള്ള ഒരു ഹോട്ടിലിന് മുമ്പില്‍ നിന്ന് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതായി പോലീസ്.
മൃതദേഹം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെതായി തിങ്കളാഴ്ച വൈകീട്ട് 4.30ടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി.
25-30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഒരു ബോക്‌സില്‍ സൂക്ഷിച്ച് കവര്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു.
കഴുത്തില്‍ നീല നിറത്തിലുള്ള ഷാള്‍ ചുറ്റിയിരുന്നുവെന്നും പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വേദ് പ്രകാശ് സൂര്യ പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----