Covid19
കൊവിഡ് വ്യാപനം ആഗസ്റ്റ് അവസാനത്തോടെ കുറയുമെന്ന് ആരോഗ്യ വിദഗ്ദന്‍

തിരുവനന്തപുരം | രാജ്യത്ത് ഏതാനും ആഴ്ചകള്‍ കൂടി കൊവിഡ് വൈറസ് വര്‍ധിക്കുമെന്നും ആഗസ്റ്റിന് ശേഷം കുറഞ്ഞു തുടങ്ങുമെന്നും പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മുന്‍ പ്രഫസറുമായ ഡോ. ടി ജേക്കബ് ജോണ്‍. കുന്നിന്റെ ആകൃതിയിലാണ് ഇപ്പോള്‍ വൈറസിന്റെ ഗ്രാഫ്. ഉയര്‍ന്നുകൊണ്ടിരിക്കും. ആഗസ്റ്റ് ആദ്യത്തോടെ ഏറ്റവും മുകളിലെത്തും. ആഗസ്റ്റ് അവസാനമാകുമ്പോഴക്കും താഴാന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷാന്ത്യം വരെ ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാം.
പുതുവര്‍ഷമെത്തുന്നതോടെ കാര്യങ്ങള്‍ സാധാരണ നിലയിലെത്തിയേക്കും. മുഖാവരണം, കൈവൃത്തിയാക്കല്‍, സാമൂഹിക അകലം ഇവ മൂന്നുമുണ്ടെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡിനെ വലിയൊരു പരിധിവരെ അകറ്റിനിര്‍ത്താന്‍ കഴിയും.
---- facebook comment plugin here -----