Connect with us

Kerala

'ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കും'

Published

|

Last Updated

തിരുവനന്തപുരം | ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്വാറന്റീന്‍ ലംഘനം നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വാറന്റീനില്‍കഴിയുന്നവരുടെ വീടുകളില്‍ നിര്‍ബന്ധമായും ജാഗ്രതാ സ്റ്റിക്കര്‍ പതിക്കണം. സ്റ്റിക്കര്‍ നശിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കും. റിവേഴ്‌സ് ക്വാറന്റീന്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറാക്കിയ ലഘുലേഖ, പോസ്റ്റര്‍ എന്നിവയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

---- facebook comment plugin here -----

Latest