Connect with us

Eranakulam

സഹോദരിയുടെ കാമുകനെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

Published

|

Last Updated

മൂവാറ്റുപുഴ | മൂവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കറുകടം സ്വദേശി ബേസില്‍ എല്‍ദോസാണ് പിടിയിലായത്. ചാലിക്കടവ് പാലത്തിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ബേസിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പ്രതിയെ മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. വെട്ടേറ്റ അഖില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തന്റെ സഹോദരിയെ അഖില്‍ പ്രണയിച്ചതില്‍ പ്രകോപിതനായ ബേസില്‍ തന്റെ സുഹൃത്തിനൊപ്പമെത്തി അഖിലിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റു. കൃത്യത്തില്‍ പങ്കെടുത്ത ബേസിലിന്റെ സുഹൃത്തിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

Latest