Malappuram
അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ എസ് വൈ എസ് ടീം 24

മലപ്പുറം | അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ടീം 24 സന്നദ്ധ സേവന വിഭാഗത്തിന് രൂപം നല്‍കി. കൊവിഡ്, പ്രളയം തുടങ്ങിയ സാഹചര്യങ്ങളില്‍ വിവിധ സേവനങ്ങള്‍ ചെയ്യുന്നതിനാണ് ജില്ലയിലെ 11 സോണുകളില്‍ 50 വീതം പരിശീലനം സിദ്ധിച്ചവരെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക സേവന വിഭാഗത്തെ സമര്‍പ്പിച്ചത്.
പോലീസ്, ഫയര്‍ഫോഴ്‌സ്, ട്രോമാകെയര്‍ തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ച് വിവിധ പരിശീലന പദ്ധതികള്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെടുന്ന മേഖലകളില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
എസ് വൈ എസിന് കീഴില്‍ നേരത്തെ രൂപീകരിച്ച ടീം ഒലീവിന് പുറമെയാണിത്. ജില്ലയിലെ 15 കോഓര്‍ഡിനേറ്റര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
---- facebook comment plugin here -----