Connect with us

Gulf

കൊവിഡ്: അൽ റസീനിൽ താത്കാലിക ആശുപത്രി തുറന്നു

Published

|

Last Updated

അബുദാബി | കൊറോണ രോഗികൾക്കായി അബുദാബി അൽ റസീനിൽ പുതിയ താത്കാലിക ആശുപത്രി ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ രോഗികളെ താമസിപ്പിക്കുന്നതിനായി ആശുപത്രിയുടെ അടുത്തുതന്നെ അൽ റസീനിൽ ഹെൽത് ക്വാറൻറൈൻ കോംപ്ലക്‌സ് റെക്കോർഡ് കാലയളവിൽ സജ്ജീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മെഡിക്കൽ സ്റ്റാഫ്, അഡ്മിനിസ്‌ട്രേറ്റർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കും. കൂടാതെ 9,984 രോഗികളെയും പാർപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

എല്ലാ രോഗികൾക്കും ക്വാറന്റൈൻ കാലയളവിൽ ആവശ്യമായ സേവനങ്ങളും ദൈനംദിന ഭക്ഷണവും എത്തിച്ചുനൽകുമെന്ന് അബുദാബി മീഡിയ ഓഫീസ് വിശദീകരിച്ചു. 2,784 മുറികളാണ് അൽ റസീൻ കോംപ്ലക്സിലുള്ളത് വിപി ഫെസിലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, ഫെഡറൽ നാഷണൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രി എൻജിനിയർ ഫൈസൽ അൽ കമാലി പറഞ്ഞു. രോഗികൾക്ക് ആവശ്യമായ മൂന്ന് നേരെത്തെ ഭക്ഷണം തുടങ്ങിയവ ഇവിടെ നിന്നും നൽകും, അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുവാൻ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രവർത്തനത്തിൽ സഹകരിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് -19 രോഗികളെ പരിശോധിക്കുന്നതിനായി അബുദാബി, ദുബൈ, ഷാർജ, വടക്കൻ എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിരവധി താൽക്കാലിക ആശുപത്രികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കൊറോണ രോഗികളെ പരിശോധിക്കുന്നതിനായി രാജ്യത്ത് അബുദാബി ഹെൽത് സർവീസസ് കമ്പനി (സിഹ) ഏപ്രിലിൽ മാസത്തിൽ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് താത്കാലിക ആശുപത്രികൾ തുറന്നു. രണ്ടെണ്ണം അബുദാബിയിലും ഒന്ന് ദുബൈയിലുമായിരുന്നു അത്.

Latest