Ongoing News
തീപാറും പോരാട്ടങ്ങള്‍ക്ക് വീണ്ടും അരങ്ങുണരുന്നു; പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഷെഡ്യൂളായി

ലണ്ടന്‍ | തീപാറുന്ന പോരാട്ടങ്ങളില്ലാതെ മൂന്നു മാസത്തോളം മരവിച്ചു കിടന്ന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മൈതാനത്തിന് വീണ്ടും ജീവന്‍ വെക്കുന്നു. എന്നാല്‍, അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ജൂണ്‍ 17ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കളിക്കൊരെയും ജീവനക്കാരെയും കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ മാത്രമായിരിക്കും സ്റ്റേഡിയത്തിലുണ്ടാവുക. 17ന് ഷെഫീല്‍ഡ് യുനൈറ്റഡും ആസ്റ്റണ്‍ വില്ലയും തമ്മിലാണ് ആദ്യ മത്സരം. 18ന് നടക്കുന്ന രണ്ടാം അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആര്‍സണലുമായി മാറ്റുരക്കും. 82 പോയിന്റുമായി ലിവര്‍പൂളാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. ടൂര്‍ണമെന്റ് പുനരാരംഭിച്ചതിനു ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ വിജയിക്കുകയും ആര്‍സണലിനോട് മാഞ്ചസ്റ്റര്‍ തോല്‍ക്കുകയും ചെയ്താല്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്കു കയറും.
ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ വി ഐ പിയില്‍ പ്രീമിയര്‍ ലീഗ് ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മത്സരത്തിന്റെ ഹൈലൈറ്റ്‌സ്, വാരത്തിലെ മികച്ച ഗോളുകള്‍, അവലോകനം തുടങ്ങിയവയെല്ലാം ചാനലിലുണ്ടാകും.
മത്സരങ്ങളുടെ തീയതി, ടീമുകള്‍, സമയം ക്രമത്തില്‍:
- ജൂണ്‍ 17, ബുധന്‍: ഷെഫീല്‍ഡ് യുനൈറ്റഡ് X ആസ്റ്റണ്‍ വില്ല- അന്താരാഷ്ട്ര സമയം രാത്രി 10.30
- 18 വ്യാഴം: മാഞ്ചസ്റ്റര്‍ സിറ്റി X ആര്‍സണല്‍- രാവിലെ 12.45
- 19 വെള്ളി: നോര്‍വിച്ച് X സതാംപ്ടണ്‍- രാത്രി 10.30
- 20 ശനി: ടോട്ടന്‍ഹാം X മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- രാവിലെ 12.45
- 20 ശനി: വാറ്റ്‌ഫോഡ് X ലീസസ്റ്റര്‍- വൈകീട്ട് അഞ്ച്
- 20 ശനി: ബ്രൈറ്റണ്‍ X ആര്‍സണല്‍- രാത്രി 7.30
- 20 ശനി: വെസ്റ്റ്ഹാം X വോവര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്‌സ്- രാത്രി 10.00
- 21 ഞായര്‍: ബൗര്‍ണെമൗത്ത് X ക്രിസ്റ്റല്‍ പാലസ്- പുലര്‍ച്ചെ 12.15
- 21 ഞായര്‍: ന്യൂകാസില്‍ X ഷെഫീല്‍ഡ് യുനൈറ്റഡ്- വൈകീട്ട് 6.30
- 21 ഞായര്‍: ആസ്റ്റണ്‍ വില്ല X ചെല്‍സിയ- രാത്രി 8.45
- 21 ഞായര്‍: എവര്‍ട്ടണ്‍ X ലിവര്‍പൂള്‍- രാത്രി 11.30
- 23 ചൊവ്വ: മാഞ്ചസ്റ്റര്‍ സിറ്റി X ബേണ്‍ലെ- രാവിലെ 12.30
- 23 ചൊവ്വ: ലീസസ്റ്റര്‍ X ബ്രൈറ്റണ്‍- രാത്രി 10.30