Connect with us

Covid19

ലോകത്ത് 71 ലക്ഷവും കടന്ന് കൊവിഡ് ബാധിതർ

Published

|

Last Updated

വാഷിംഗ്ടൺ | വൈറസ് വ്യാപനം അതിതീവ്രമായിരിക്കെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 71,07,701 ആയി. നിലവിൽ രോഗം ബാധിച്ചത് 32,33,322 പേർക്കാണ്. ഇതിൽ 53,748 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 4,06,449 പേർ മരണത്തിന് കീഴടങ്ങി. അതേസമയം യു എസിൽ സ്ഥിതി ഗുരുതമാകുകയാണ്. രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 1,12,469 പേരാണ് ഇവിടെ മരിച്ചത്. വൈറസ് ബാധിച്ച 11,33,272പേരിൽ 7,61,708പേർ രോഗമുക്തരായി. നിലവിൽ 16,923 പേർ ഗുരുതരാവസ്ഥയിലാണ്.

പുതിയ രോഗികളുടെ എണ്ണത്തിൽ പാക്കിസ്ഥാനെ കടത്തിവെട്ടി റഷ്യ ഒന്നാം സ്ഥാനത്തെത്തി. മരണസംഖ്യയിൽ നിലവിൽ മുന്നിൽ നിൽക്കുന്നത് ബ്രസീലാണ്. 813 പേരാണ് ഇന്ന് ഇത്രയും സമയത്തിനുള്ളിൽ ഇവിടെ മരിച്ചത്.