Connect with us

Covid19

നിരീക്ഷണം വീട്ടില്‍ മതി; സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റൈന്‍- കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ പുതിയ പ്രതിരോധ പദ്ധതികള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് രോഗികള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം വീട്ടില്‍ മതിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇതാണ് ഏറ്റവും പ്രായോഗികം. സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മികച്ചതാണ്. ലോകരാജ്യങ്ങളെല്ലാം ഹോം ക്വാറന്റൈന്‍ എന്ന പദ്ധതിയിലേക്ക് വരുകയാണ്. ഈ സാഹചര്യത്തില്‍ ഇത്കുറ്റമറ്റ രീതിയില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഹോം ക്വാറന്റൈന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കും. സാമൂഹിക വ്യാപനം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രോഗസമ്പര്‍ക്കവും മരണ നിരക്കും കുറക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ്. ഇതില്‍ കൂടുതല്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. സംസ്ഥാനത്ത് പത്ത് ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ കൊവിഡ് നിരക്ക് കുറക്കാന്‍ സാധിക്കും. അതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക്ക് കൃത്യമായി ധരിക്കണം. ധരിക്കുന്ന മാസ്‌ക്ക് വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കണം. പ്രായമായവര്‍ മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തൃശൂരില്‍ മരിച്ചയാളുടെ പരിശോധന ഫലം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വന്നിട്ടില്ല. 10,000 കിറ്റ് മാത്രമാണ് ഇപ്പോ ആന്റി ബോഡി ടെസ്റ്റിന് ലഭിച്ചിട്ടുള്ളൂ. 50,000 കിറ്റിന് മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍. പോാലീസുകാര്‍ എന്നിവരില്‍ നിന്നും സാമ്പിള്‍ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest