Covid19
ദുബൈയിൽ ഇന്ത്യൻ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

അൽ ഐൻ | ഇന്ത്യക്കാരനായ ഡോക്ടർ അൽ ഐനിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. നാഗ്പൂർ സ്വദേശി ഡോ. സുധീർ രംഭഔ വാഷിംകർ (61) ആണ് മരിച്ചത്. വി പി എസ് ഹെൽത് കെയർ ശൃംഖലയുടെ ഭാഗമായ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായിരുന്നു. അൽ ഐനിൽ ഇതേ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
“ഡോ. വാഷിംകർ കൊ വിഡ് -19 രോഗികളെ ചികിത്സിച്ചിരുന്നു. ഒരു മുൻനിര യോദ്ധാവായിരുന്നു അദ്ദേഹം. ബുർജീൽ റോയൽ ആശുപത്രിയിലെ കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിലും മുൻപന്തിയിലായിരുന്നു. മെയ് ഒൻപതിന് അദ്ദേഹം കൊവിഡ് -19 പരിശോധനക്ക് വിധേയനായി. രണ്ട് ദിവസത്തിന് ശേഷം മെയ് 11ന് അദ്ദേഹത്തെ അൽ ഐൻ ആശുപത്രിയിലേക്ക് മാറ്റി, ആശുപത്രി അധികൃതർ അറിയിച്ചു. 2018 മുതൽ വി പി എസിലുള്ള ഡോക്ടർ നിസ്വാർഥനായിരുന്നുവെന്നും എല്ലായ്‌പ്പോഴും രോഗിക്ക് ലഭ്യമായിരുന്നുവെന്നും അൽ ഐനിലെ വി പി എസ് റീജിയണൽ ഡയറക്ടർ ഡോ. അരുൺ മേനോൻ പറഞ്ഞു.