Connect with us

Gulf

അലി അബ്ദുല്ല അൽ അഹമ്മദ് യുനെസ്‌കോയിലെ യു എ ഇ സ്ഥിരം പ്രതിനിധി

Published

|

Last Updated

ദുബൈ | ഫ്രാൻസിലെ യു എ ഇ സ്ഥാനപതി അലി അബ്ദുല്ല അൽ അഹമ്മദ് യുനെസ്‌കോയിലേക്ക് യു എ ഇയുടെ സ്ഥിരം പ്രതിനിധി. അധികാരപത്രങ്ങൾ പാരീസിൽ യു എൻ ഡയറക്ടർ ജനറൽ ഓഡ്രി അസൌലെക്ക് സമർപ്പിച്ചു.

അഹമ്മദിന്റെ നിയമനം യുനെസ്‌കോയും അംഗരാജ്യങ്ങളുമായും ഉള്ള ബന്ധം പുഷ്ടിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സംഘടനകൾക്കിടയിൽ യു എ ഇയുടെ സാംസ്‌കാരിക സാന്നിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് യു എ ഇ സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രിയും വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര കമ്മീഷൻ ചെയർമാനുമായ നൂറ ബിൻത് മുഹമ്മദ് അൽ കഅ്ബി പറഞ്ഞു.

കഴിഞ്ഞ നവംബറിലായിരുന്നു യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിലേക്കുള്ള യു എ ഇയുടെ നിയമനം.
സംസ്‌കാരം, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ രാജ്യത്തിന്റെ ശ്രമങ്ങൾക്കും സംരംഭങ്ങൾക്കും ലഭിച്ച അംഗീകാരത്തെ ഇത് ദൃശ്യമാക്കുന്നുവെന്ന് അൽ കഅ്ബി പറഞ്ഞു.

---- facebook comment plugin here -----

Latest