National
കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാല് ഭീകരരെ കൂടി സൈന്യം വധിച്ചു
		
      																					
              
              
            
ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ഏറ്റമുട്ടലില്‍ ഇതിനകം കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം ഒമ്പതായി. ഇതില്‍ ഒരാള്‍ കശ്മീരില്‍ നിന്നുള്ള ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറാണെന്നും സുരക്ഷാ സേന അറിയിച്ചു. മൂന്ന് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്.
ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരച്ചറിഞ്ഞിട്ടില്ല. അതേസമയം മേഖലയില്‍ ആകെ അഞ്ച് തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിനാല്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

