Connect with us

Covid19

വിദ്യാലയങ്ങള്‍ തുറക്കുക ആഗസ്റ്റ് 15ന് ശേഷം: കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അടച്ചട്ടിച്ച സ്‌കൂളുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുന്ന സാഹചര്യത്തില്‍ ഇനിയും രണ്ട് മാസത്തൗോളം കഴിഞ്ഞാകും വിദ്യാലയങ്ങള്‍ തുറക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രമാനവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമായ സൂചന നല്‍കി. സ്‌കൂളുകളും കോളജുകളും ആഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

മാര്‍ച്ച് 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്നുമുതല്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. ആഗസ്റ്റ് 15ന് മുമ്പുതന്നെ സി ബി എസ് ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 15 വരെ സി ബി എസ് ഇ പരീക്ഷകളും ഐ സി എസ് ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 12 വരെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest