Connect with us

Health

ഗ്യാസും ഏമ്പക്കവും അലട്ടുന്നുണ്ടോ; കാരണങ്ങൾ ഇതാണ്

Published

|

Last Updated

ഏമ്പക്കവും ഗ്യാസ്ട്രബിളും  ഇന്ന് പലരെയും അലട്ടുന്ന ഒന്നാണ്. ഇത് പലരിലും മാനസിക പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്യാസ് ട്രബിളിനെ നമുക്ക് നിസ്സാരമായി തള്ളികളയാന്‍ കഴിയില്ല. കുറച്ചെങ്കിലും ഗ്യാസ് പ്രശ്‌നമില്ലാത്ത ആളുകള്‍ ഇന്ന് ചുരുക്കമാണ്. മാറിയ ജീവിതവും തെറ്റായ ഭക്ഷണക്രമവും മാനസിക സമ്മര്‍ദ്ദവുമാണ് ഇതിന് കാരണം. തിരക്ക് പിടിച്ച ജീവിതത്തില്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാത്തതിനാലും ജോലിയിലെ മാനസിക സമ്മര്‍ദവും ഇത്തരം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ദഹനകുറവാണ് ഗ്യാസ് ഉണ്ടാകുന്നതിന് പ്രധാന കാരണം. കൂടെക്കൂടെ ഏമ്പക്കം വിടുക, വയറിന് സ്തംഭനവും വിമ്മിഷ്ട്ടവും തോന്നുക, ചര്‍ദിക്കാന്‍ തോന്നുക, കീഴ് വായു ഉണ്ടാകുക എന്നിങ്ങനെ പലബുദ്ധിമുട്ടുകളും ഇത് മൂലംഉണ്ടാകുന്നു. നമ്മള്‍ ഭക്ഷണം കഴിക്കുമ്പോഴും പാനിയങ്ങള്‍ കുടിക്കുമ്പോഴും കുറച്ചു വായു ഇതോടൊപ്പം അകത്തേക്ക് ചെല്ലാറുണ്ട്. ജങ്ക് ഫുഡ് പോലുള്ളവ കഴിക്കുമ്പോള്‍ അകത്തു ചെല്ലുന്ന ജീര്‍ണിച്ച വസ്തുക്കളില്‍ ബാക്ടീരിയ പ്രവര്‍ത്തനം വഴി ഗ്യാസ് ഉണ്ടാകുന്നു. വയറ്റിലുണ്ടാകുന്ന അള്‍സര്‍,ആമാശയവീക്കം,വയറ്റിലുണ്ടാകുന്ന ക്യാന്‍സര്‍, ചെറുകുടലിലോ വന്‍കുടിലലോ ഉണ്ടാകുന്ന മുഴകള്‍,ഹൃദ്രോഗം, വൃക്കരോഗം, കരള്‍ രോഗം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ വഴിയും രോഗം വരാം.

ഗ്യാസും ഏമ്പക്കും ഉണ്ടാക്കുന്ന പത്ത് കാരണങ്ങള്‍

  1. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഒരുപാട് വായു ഉള്ളിലേക്ക് കടക്കുന്നത്
  2. കാര്‍ബണേറ്റഡ് ഡ്രിങ്കുകളുടെയും ബിവറേജുകളുടെയും അമിത ഉപയോഗം. ഇത്തരം വസ്തുക്കള്‍ വയറ്റിനുള്ളില്‍ പ്രവേശിച്ച് ആമാശയത്തിലെത്തി ഗ്യാസ് ആക്കി മാറ്റുന്നു. പുകവലി ഉള്ളവര്‍ക്കും അമിതമായി മദ്യം കഴിിക്കുന്നവര്‍ക്കും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്.
  3. പാലിന്റെയും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം
  4. ആമാശയത്തിലുള്ള ആസിഡ് പുളിച്ച് തികട്ടുന്നത്
  5. ശ്വാസം മുട്ടല്‍, ആസ്തമ പ്രശ്‌നം
  6. ഫ്രക്‌റ്റോ കണ്ടന്റ് അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത്.
  7. ശ്വാസനാളത്തില്‍ ഉണ്ടാകുന്ന കഫം
  8. ഉത്കണ്ഠ
  9. കുടലിനകത്തുള്ള ബാക്ടീരയുടെ അമിത സ്വാധീനം
  10. പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന എരിച്ചില്‍

എണ്ണയില്‍ വറുത്തതും മസാല അധികം ചേര്‍ത്തതുമായ ആഹാരം,തണുത്ത പാനിയങ്ങള്‍, പരിപ്പ്, ഉരുളകിഴങ്ങ് ചെറുപഴം, കടല, തുടങ്ങിയ ഭക്ഷ്യവസ്തുക്കല്‍, സമയനിഷ്ഠമില്ലാത്ത ഭക്ഷണ രീതി, വ്യായമില്ലാത്ത് അവസ്ഥ, അമിത മദ്യപാനം പുകവലി, തുടങ്ങിയവയൊക്കെ ഗ്യസ് പ്രശ്‌നം ഉണ്ടാകുന്നതിനുള്ള മറ്റു കാരണങ്ങളാണ്.

ശാരീരിക രോഗങ്ങളുടെ ഭാഗമായിട്ടല്ലാതെ ഉണ്ടാകുന്ന ഗ്യാസ്ട്രബിളിനെ ഗൗരവമായി കാണണ്ടതില്ല. അതേസമയം തന്നെ ഗ്യാസ് ഉണ്ടാകുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കരുത്. അശ്രദ്ധമായ ജീവിതരീതിയാണ് ഗ്യാസ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമെന്നും ഓർക്കുക.

Latest