Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; മരണം 712

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3,045 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 36 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 712 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വിവിധ ആശുപത്രികളില്‍ 28,385 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,564 പേര്‍ ഗുരുതരാവസ്ഥയിലാണ്. 72,817 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണവും മരണസഖ്യയും വര്‍ധിച്ചതോടെ ജിദ്ദയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ രണ്ടാം ദിവസത്തിലേക്ക് കടന്നു. ഞായറാഴ്ച കൊവിഡ് ബാധിച്ച് 17 പേരാണ് ജിദ്ദയില്‍ മരിച്ചത്. ഇതോടെ മൊത്തം മരണം 247 ആയി. മക്ക 11, ജിദ്ദ 17, റിയാദ് നാല്, മദീന, ദമാം, ഹുഫൂഫ്, തബൂക്ക് എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 25,036 കൊവിഡ് പരിശോധനകളാണ് ആരോഗ്യ മന്ത്രാലയം നടത്തിയത്. റിയാദ് 717, മക്ക 623, ജിദ്ദ 351, ദമാം 257, ഹുഫൂഫ് 132, അല്‍ ഖത്വീഫ് 120, മദീന 110, ത്വാഇഫ് 95, അല്‍ഖോബാര്‍ 62, അല്‍ ജുബൈല്‍ 60, അല്‍മുബറസ് 34, ദഹ്‌റാന്‍ 31, ഹഫര്‍ അല്‍ബാത്വിന്‍ 27, ജിസാന്‍ 27,ദറഇയ 27, റാസ് തനൂറ 26, ഖമീസ് അല്‍ മുശൈത് 22, യാമ്പു 20, സ്വഫ്‌വ 19, അല്‍ഉയൂന്‍ 18, നജ്‌റാന്‍ 18, ബുറൈദ 16, അറാര്‍ 16,അല്‍ജഫര്‍ 15, മുസാഹ്മിയ 13, വാദി അല്‍ദവാസിര്‍ 13, സബിയ 11, തബൂക്ക് 11, ബീഷ 10, അല്‍ഖര്‍ജ് 10, ബൈഷ് 9, മഹദ് അല്‍ദഹബ് 8, ഹോത്ത ബനീ തമീം 8, അല്ലൈത് 6, ഖിയ 4, അബഹ 4, അല്‍മജാരിദ 4, നാരിയ 4, അല്‍ദര്‍ബ് 4, വാദി അല്‍ഫറഅ 3, റാനിയ 3, അഹദ് റുഫൈദ 3, തബാല 3, സല്‍വ 3, അല്‍അയ്ദാബി 3, അല്‍കാമില്‍ 3, ഖുലൈസ് 3,അല്‍ഖുവയ്യ 3, സുലൈയില്‍ 3, അല്‍ബാഹ 2, അല്‍മഹാനി 2, അല്‍മദ്ദ 2, അല്‍ബഷായര്‍ 2, അഹദ് അല്‍മസറ 2, ദവാദ്മി 2, മജ്മഅ 2,ദുര്‍മ 2, ഹുറൈംല 2, ശഖ്‌റ 2, അല്‍ഹമന 1, ബുഖൈരിയ 1, അല്‍റാസ് 1, ഖസയ്ബ 1, അല്‍ഖൂസ് 1, മുസൈലിഫ് 1, അല്‍മുവയ്യ 1, ഉമ്മു അല്‍ദൂം 1, അല്‍നമാസ് 1, മഹായില്‍ 1, തത്‌ലീത് 1, അബ്‌ഖൈഖ് 1, ഖുറയാത് അല്‍ ഊല 1, അല്‍അര്‍ദ 1, അല്‍ദായര്‍ 1, സാംത 1, അദം 1, ഹബോണ 1, ഖുബാഷ് 1, ശറൂറ 1, യാദമ 1, റഫ്ഹ 1, തുറൈഫ് 1,അഫീഫ് 1, ബിജാദിയ 1, അല്‍ദിലം 1, ഹരീഖ് 1, അല്‍റയീന്‍ 1, റൂമ 1, റുവൈദ അല്‍ അര്‍ദ 1, തുമൈര്‍ 1, താദിഖ് 1,ദുബ 1 എന്നിവിടങ്ങളിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

Latest