Connect with us

Gulf

 പ്രവാസികൾക്ക് ആശ്വാസം പകർന്ന്   ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ്

Published

|

Last Updated

ദമാം | സഊദിയിൽ ദുരിതത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകർന്ന് ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി. തൊഴിലുകൾ നഷ്ടപ്പെട്ടവർ, മരുന്നുകൾക്ക് പ്രയാസം അനുഭവിക്കുന്നവർ, നാട്ടിൽ നിന്നും മരുന്നുകൾ എത്തിച്ച് നൽകൽ, ഭക്ഷ്യകിറ്റുകൾ എത്തിക്കുക, നാട്ടിലേക്ക് മടങ്ങുന്നവർക്കാവശ്യമായ നിയമ സഹായം, കൗൺസലിംഗ്, ഓൺലൈൻ മെഡിക്കൽ ക്ലാസുകൾ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് ലോക്ഡൗൺ കാലയളവിൽ നടപ്പിലാക്കിയത്

പ്രോവിന്സിന് കീഴിലെ ദമാം , അൽഖോബാർ , തുഖ്‌ബ, ഖതീഫ്, ജുബൈൽ , അൽ ഹസ്സ , നാരിയ, ഹഫർ അൽ ബാത്തിൻ തുടങ്ങിയ സെൻട്രൽ കമ്മിറ്റികളുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കിയത്നിത്യ രോഗികൾക്ക് ഡോക്ടർമാരുടെ സഹകരണത്തോടെ ഓൺലൈൻ വഴി മെഡിക്കൽ സേവനങ്ങളും , എല്ലാ സെൻട്രൽ കേന്ദ്രങ്ങൾക്ക് കീഴിൽ കോവിഡ് ജാഗ്രതാ സംഗമങ്ങളും, വിദഗ്‌ധരായ  ഡോക്ടർമാരെ പങ്കെടുപ്പിച്ച് കൊണ്ട്  “കോവിഡ് പ്രശ്നവും പരിഹാരവും എന്ന ശീർഷകത്തിൽ” സെൻട്രൽ കേന്ദ്രങ്ങളിൽ ഓൺലൈൻ പരിപാടികളും സംഘടിപ്പിച്ചു. വിവിധ സെൻട്രലുകളിൽ  ഡോ: അബ്ദുൽ അസീസ് സുബൈർ കുഞ്ഞ് (റിയാദ്), ഡോ: ഉസ്മാൻ മലയിൽ (ദമാം), ഡോ :  അബ്ദുൽ സലാം ഉമർ (റിയാദ്) എന്നിവർ ക്ലാസുകൾക്കും സംശയനിവാരണത്തിനും നേതൃത്വം നൽകി

യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ  ചെയിൻ കോളിംഗ് മുഖേന നൂറുകണക്കിനാളുകൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു. റൂമുകളിൽ തന്നെ കഴിയേണ്ടിവന്നവരുടെ ക്ഷേമാന്വേഷണങ്ങൾ തേടിയും മലയാളികൾക്ക് പുറമെ അന്യ സംസ്ഥാനക്കാർക്കും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഏറെ സഹായകമാവാൻ സാധിച്ചു.

സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ യൂണിറ്റുകളിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി ഒരുമാസകാലത്തേക്കുള്ള നാലായിരത്തോളം ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. നാട്ടിൽ പ്രയാസം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിലേക്ക് കേരള മുസ്ലിം ജമാഅത്തിന്റെ സഹകരണത്തോടെ എസ്.വൈ.എസ് സാന്ത്വനം സമിതികളുടെ നേതൃത്വത്തിൽ നേരിട്ട് ഭക്ഷ്യ കിറ്റുകളും ആവശ്യമായവർക്ക് മരുന്നുകളും എത്തിച്ച് നൽകി.

രണ്ടാം ഘട്ടത്തിൽ  സെൻട്രൽ -സെക്ടർ-യൂണിറ്റ് തലങ്ങളിൽ ഹെൽപ്പ് ഡെസ്കുകൾ നിലവിൽ വന്നു. ഡോക്ടർമാർ ,സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകർ എന്നിവരുടെ സേവനങ്ങൾ ഉൾപ്പെടുത്തി ഹെൽപ്പ് ഡസ്ക്കുകൾക്ക് തുടക്കമായി. സഊദി കേരളാ ഫാർമസിസ്റ്റ്‌ ഫോറം പ്രവർത്തകരും ആവശ്യമായ സഹായവുമായി രംഗത്ത് ഉണ്ടായിരുന്നു. കേരളത്തിലെ കമ്യുണിറ്റി കിച്ചനുകളിലേക്ക് സഹായം , നിരവധിപേർക്ക് നിയമ സഹായം, കൗൺസലിംഗ് എന്നിവ നൽകുവാനും സാധിച്ചിട്ടുണ്ട്

നാട്ടിലേക്ക് മടങ്ങുന്നവരെ സഹായിക്കുവാനായി സെൻട്രൽ കേന്ദ്രങ്ങളിൽ റീപാട്രിയേഷൻ സമിതികൾ നിലവിൽ വരികയും മടങ്ങുന്നവർക്കാവശ്യമായ  സഹായങ്ങളും നൽകി വരുന്നുണ്ട്. നാട്ടിലേക്ക് വിമാന സർവ്വീസുകൾ എംബസികൾ മുഖേന ആരംഭിച്ചതോടെ തൊഴിൽ നഷ്ടപെട്ട നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഹെൽപ് ഡെസ്‌കുകളെ സമീപിക്കുന്നത്. ഇവരിൽ പലരും മാസങ്ങളായി റൂമുകളിൽ കഴിയുന്നവരാണ്. സന്ദർശക വിസയിലെത്തി നാട്ടിലേക്ക് പോവുന്നതിനായി എംബസിയിൽ റജിസ്റ്റർ കാത്തിരിക്കുന്നവരും നിരവധിപേരാണ്. വരുന്ന ദിവസങ്ങളിൽ കേന്ദ്രം കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കുമെന്ന പ്രതീക്ഷിയിലാണ് പ്രവാസികൾ.

നിലവിൽ ഭക്ഷ്യ ക്ഷാമം നേരിടുന്നവരും നിയമ സഹായങ്ങൾ ആവശ്യമുള്ളവരും ഐ സി എഫ് പ്രൊവിൻസ് – സെൻട്രൽ ഹെൽപ്പ് ഡെസ്ക്കുകളുമായി ബന്ധപ്പെടണമെന്നും ആരോഗ്യ സുരക്ഷക്ക് പ്രഥമ പരിഗണ നൽകുകയും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ഐ സി എഫ്  ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭ്യർത്ഥിച്ചു

Latest