Kerala
ഷീബ വധം: കൃത്യം നടത്തിയത് അസാമുകാരിയായ കാമുകിയുടെ അടുത്തെത്താനുള്ള പണത്തിനു വേണ്ടിയെന്ന് പ്രതി

കോട്ടയം | താഴത്തങ്ങാടിയിലെ ഷീബ വധക്കേസില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. അസം സ്വദേശിനിയായ കാമുകിയുടെ അടുത്തെത്താനും ഒന്നിച്ചു ജീവിക്കാനുമുള്ള പണത്തിനായാണ് ഷീബയെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ബിലാല്‍ മൊഴി നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അസാമുകാരിയെ പരിചയപ്പെട്ടത്.
താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയെ (60) കൊലപ്പെടുത്തുകയും ഭര്‍ത്താവ് മുഹമ്മദ് സാലിയെ (65) ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതിയുടെ മൊഴി. നേരത്തെ ബിലാലുമായി അന്വേഷണസംഘം തെളിവെടുപ്പു നടത്തിയിരുന്നു.
---- facebook comment plugin here -----