Connect with us

Covid19

ആശുപത്രികള്‍ക്കെതിരെ നടപടിക്കു നീക്കം; ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ മെഡിക്കല്‍ അസോസിയേഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നിശിതമായി വിമര്‍ശിച്ച് മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് 19 രോഗബാധിതരെ പ്രവേശിപ്പിക്കാന്‍ വിസമ്മതിക്കുകയോ കിടക്കകള്‍ കച്ചവടം ചെയ്യുകയോ ചെയ്യുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കിയതില്‍ പ്രകോപിതരായാണ് ഇത്. കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ പരമാവധി സേവനമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്. എന്നാല്‍, അഭിനന്ദിക്കുന്നതിനു പകരം തങ്ങള്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനാണ് മുഖ്യമന്ത്രി മുതിരുന്നത്.

കൊവിഡ് കാലത്ത് കനത്ത സമ്മര്‍ദമാണ് ഡോക്ടര്‍മാര്‍ അനുഭവിക്കുന്നതെന്നും അനാവശ്യമായി അത് വര്‍ധിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest