Connect with us

Kerala

കഠിനംകുളം ബലാത്സംഗം; ഒളിവിലായിരുന്ന പ്രതിയും പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം | കഠിനംകുളം ബലാത്സംഗ ശ്രമ കേസിലെ പ്രതി പിടിയില്‍. ഓട്ടോറിക്ഷ ഉടമയും ഡ്രൈവറുമായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) ആണ് പിടിയിലായത്. ചാന്നാങ്കര സ്വദേശിയായ ഇയാളാണ് യുവതിയെ ഓട്ടോയിലെത്തിച്ചത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.

അതിനിടെ, നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനു പുറമെ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62), ചാന്നാങ്കര റാഹത്ത് റോഡില്‍ പുതുവല്‍ പുരയിടം വീട്ടില്‍ മനോജ് (24) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Latest