Connect with us

Covid19

രാജ്യത്ത് കൊവിഡ് പടരുന്നത് അതിവേഗം; രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പടരുന്നത് അതിവേഗത്തില്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെയും സ്‌പെയിനിനെയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതനുസരിച്ച് അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളില്‍ മാത്രമാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. എന്നാല്‍ നിലവില്‍ ഇന്ത്യ ആറാം സ്ഥാനത്താണെന്നാണ് വേള്‍ഡ്ഒമീറ്റര്‍ കണക്കുകള്‍ വെളിപ്പടുത്തുന്നത്. 2,88,390 കേസുകളുള്ള സ്‌പെയിനിനും പിറകിലായാണ് ഇതില്‍ ഇന്ത്യയുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,36,657 കേസുകളാണ് രാജ്യത്ത് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. 1,14,073 പേര്‍ രോഗമുക്തരായി. വേള്‍ഡ്ഒമീറ്റര്‍ പ്രകാരം 2,46,622 ആണ് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം. ശനിയാഴ്ച മാത്രം 9,887 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 294 മരണങ്ങളും സംഭവിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9000 കവിയുന്നത്. ഇതുവരെ 45,24,317 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. സംസ്ഥാനത്ത് ശനിയാഴ്ച 2,739 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചപ്പോള്‍ 120 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടുത്തെ ആകെ രോഗികളുടെ എണ്ണം 82,968 ആയി. 2,969 ആണ് ആകെ മരണം. രണ്ടാമതു വരുന്ന തമിഴ്‌നാട്ടില്‍ 30,152 ആണ് രോഗബാധിതരുടെ എണ്ണം. ശനിയാഴ്ച മാത്രം 1,458 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 251 ആയി.

Latest