Connect with us

International

വാട്ട്‌സാപ്പിനെ വെല്ലാന്‍ പുത്തന്‍ ഫീച്ചറുകളുമായി ടെലഗ്രാം

Published

|

Last Updated

ന്യൂയോര്‍ക്ക് | വാട്ട്‌സാപ്പിന്റെ എതിരാളിയായ ടെലഗ്രാം ഒരുപിടി ഫീച്ചറുകളുമായി രംഗത്ത്. വീഡിയോ എഡിറ്റര്‍, ടു- സ്‌റ്റെപ് വെരിഫിക്കേഷന്‍, ആനിമേഷന്‍ സ്റ്റിക്കറുകള്‍, സ്പീക്കിംഗ് ഗിഫ് അടക്കമുള്ള സവിശേഷതകളാണ് ടെലഗ്രാം ഉള്‍പ്പെടുത്തുന്നത്.

വീഡിയോകളുടെ സവിശേഷത മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ടെലഗ്രാമിന്റെ ഈ പദ്ധതി. സാച്വറേഷന്‍, ബ്രൈറ്റ്‌നസ്സ് അടക്കമുള്ളവ രണ്ട് ടാപ്പുകള്‍ കൊണ്ട് ലഭിക്കും. വീഡിയോകളും ഫോട്ടോകളും എഡിറ്റ് ചെയ്യുമ്പോള്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ചേര്‍ക്കാം. ഇത് പിന്നീട് ഗിഫുകളാക്കി മാറ്റാം.

ചാറ്റിംഗില്‍ നവ്യാനുഭവം ലഭ്യമാക്കുന്നതിനായി സംസാരിക്കും ഗിഫുകളും ചേര്‍ത്തിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ടു- സ്റ്റെപ് വെരിഫിക്കേഷന്‍ ചേര്‍ത്തത്.