Kerala
കൊയിലാണ്ടിയില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് | കൊയിലാണ്ടി ചെങ്ങോട്ട് കാവ് അരങ്ങാടത്ത് നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണന്‍(57) ആണ് മരിച്ചത്. മറ്റു മൂന്ന് പേരെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ പത്തോടെയാണ് അപകടം. ഉച്ചക്ക് ഒരു മണിയോടെയാണ് നായരായണൻെറ മൃതദേഹം പുറത്തെടുത്തത്. നാരായണനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കിണറിന് ചുറ്റുമുള്ള മണ്ണ് വീണ്ടും ഇടിഞ്ഞത് രക്ഷാദൗത്യം ദുഷ്കരമാക്കി.
രക്ഷപ്പെടുത്തിയവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
---- facebook comment plugin here -----