National
വന്ദേ ഭാരത്: 15 മണിക്കൂറിനുള്ളിൽ 22,000 ബുക്കിംഗ്

ന്യൂഡൽഹി | വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടം ആരംഭിച്ച് 15 മണിക്കൂറിനുള്ളിൽ 22,000 ടിക്കറ്റുകൾ വിറ്റ് എയർ ഇന്ത്യ. വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദൂര സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ നടത്തുന്നത്.
ഇന്നലെ വൈകീട്ട് ആരംഭിച്ച ബുക്കിംഗ് രാത്രിയോടെ 10,000 പതിനായിരം കടന്നിരുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചു വരാൻ കഴിയാതിരുന്നവർക്ക് ഈ സർവീസ് അനുഗ്രഹമായി. അതുകൊണ്ടു തന്നെ സീറ്റ് ബുക്കിംഗിന് തിരക്കാണ്.
യു എസ് എ, കാനഡ, യു കെ, യൂറോപ്പിലെ വിവിധ സ്ഥലങ്ങൾ ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കാണ് ബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കുള്ളിൽ 22,000 സീറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.
---- facebook comment plugin here -----