International
വടക്കന്‍ ആഫ്രിക്കയിലെ അല്‍ഖാഇദ മേധാവി അബ്ദുല്‍ മാലിക്കിനെ വധിച്ചെന്ന് ഫ്രഞ്ച് സേന

പാരിസ് | ഏഴ് വര്‍ഷത്തിലേറെയായി സൈന്യം വേട്ടയാടിക്കൊണ്ടിരുന്ന പ്രധാന പോരാളിയായ അല്‍ഖാഇദയുടെ വടക്കേ ആഫ്രിക്ക മേധാവി അബ്ദുല്‍ മാലിക് ഡ്രൂക്ക്ഡലിനെ സൈന്യം കൊലപ്പെടുത്തിയതായി ഫ്രാന്‍സ് അറിയിച്ചു.
ബുധനാഴ്ച ഫ്രഞ്ച് സൈന്യം വടക്കന്‍ മാലിയില്‍ നടത്തിയ ഓപ്പറേഷനില്‍ പ്രാദേശിക നേതൃത്വവുമായി ചേര്‍ന്ന് അല്‍ഖാഇയിദ നേതാവായ അബ്ദുല്‍ മാലിക്കിനെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹായികളെയും വധിച്ചുവെന്ന് ഫ്രഞ്ച് സൈനിക മേധാവി ഫ്‌ളോറന്‍സ് പാര്‍ലി പറഞ്ഞു.
അതേസമയം മാലിക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അല്‍ഖാഇദ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
ഇസിലിന്റെയും അല്‍ഖാഇദയുടെയും അന്ത്യം കുറിക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മൗറിട്ടാനിയ, മാലി, ബുര്‍ക്കിന ഫാസോ, നൈജര്‍, ചാഡ് തുങ്ങിയ ജി 5 രാജ്യങ്ങളിലെ നേതാക്കളും സംയുക്തമായി സേനാ വിന്യാസത്തിന് രൂപം നല്‍കി ആറ് മാസത്തിന് ശേഷമാണ് അല്‍ഖാഇദ നേതാവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.