Connect with us

Kerala

കഠിനംകുളം കൂട്ടബലാത്സംഗം: യുവതിയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനക്കയച്ചു

Published

|

Last Updated

തിരുവനന്തപുരം | കഠിനംകുളത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകള്‍ ശേഖരിക്കാനാണ് വസ്ത്രങ്ങള്‍ പരിശോധിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് ബാഗും ചെരിപ്പുകളും ഷാളും പോലീസ് കണ്ടെടുത്തിരുന്നു.

യുവതിയുടെ ശരീരത്തിലും മുഖത്തും പല്ലിന്റെയും നഖത്തിന്റെയും പാടുകളുണ്ട്.മുഖത്തടിക്കുകയും ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായി യുവതി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് വയസുകാരന്‍ മകന്റെ മുന്നില്‍വെച്ചാണ് ക്രൂരമായ പീഡനത്തിനിരയായത്.

കേസില്‍ അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവിന് പുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), പള്ളിപ്പുറം സി.ആര്‍.പി.എഫ്. ജങ്ഷന്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ നൗഫല്‍ ഷാ (27), പോത്തന്‍കോട് പാലോട്ടുകോണം കരിമരത്തില്‍ വീട്ടില്‍ അന്‍സാര്‍ (33), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62) എന്നിവരാണ് പിടിയിലായത്.