National
അഞ്ച് ജീവനക്കാര്‍ക്ക് കൊവിഡ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അടച്ചു പൂട്ടി

ന്യൂഡല്‍ഹി| ഖാന്‍ മാര്‍ക്കറ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹെഡ്ക്വാര്‍ട്ടേഴിസിലെ അഞ്ച് ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന ഇ ഡി ഹെഡ്കാര്‍ട്ടേഴ്‌സ് 48 മണിക്കൂർ നേരത്തേക്ക് അടച്ചു പൂട്ടി. നിരവധി ജീവനക്കര്‍ക്ക് കൊവിഡ് പോസ്റ്റീവ് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച സ്ഥാപനം മുഴുവനായി അണുനശീകരണം നടത്തിയിരുന്നു.
ദീപക് തല്‍വാർ ഉൾപ്പെട്ട വ്യോമയാന അഴിമതിക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ ഡയറക്ടറും പോസിറ്റിവായവരില്‍ പെടും. നിയമ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവ് പരിശോധന നടത്തി. 10 ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി. ലോക്‌നായക് ഭവനിലെ രണ്ട് നിലകളിലായാണ് ഇ ഡി ഓഫീസ് പ്രവര്‍ത്തനം നടത്തുന്നത്.
---- facebook comment plugin here -----