National
മാര്‍ക്കറ്റില്‍വെച്ച് ബിജെപി വനിതാ നേതാവ് ഉദ്യോഗസ്ഥനെ ചെരുപ്പൂരി മര്‍ദിച്ചു

ചണ്ഡിഗഡ് | ബിജെപി നേതാവും ടിക് ടോക് താരവുമായ സോനാലി ഫോഗാട്ട് ജനമധ്യത്തില്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ അഡാംപൂര്‍ മാര്‍ക്കറ്റിലെ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ സിംഗിനെയാണ് സോനാലി മര്‍ദ്ദിച്ചത്.
जब भाजपा की TikTok स्टार सोनाली फोगट,
हरियाणा के मंडी सचिव को चप्पलों से पीट रही थी,तब हरियाणा पुलिस चुपचाप उन्हें रोकने की जगह सरकारी कर्मचारी के चप्पलों से पिटने का आनंद ले रही थी ? pic.twitter.com/dHLAf0a00u
— Srinivas B V (@srinivasiyc) June 5, 2020
കാര്‍ഷികോല്‍പാദന മാര്‍ക്കറ്റ് കമ്മറ്റി അംഗമായ സുല്‍ത്താന്‍ സിംഗിനെതിരെ കര്‍ഷകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനക്കാണ് സോനാലി മാര്‍ക്കറ്റിലെത്തിയത്. ഇതിനിടെ സുല്‍ത്താന്‍ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ആരോപിച്ചാണ് സോനാലി ഇയാളെ മര്‍ദിച്ചതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബഞ്ചിലിരിക്കുന്ന ഉദ്യോഗസ്ഥനെ സോനാലി പലതവണ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നും ഉദ്യോഗസ്ഥന്‍ സോനാലിയോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ഇിന്നാലെ സോനാലി പോലീസിനെ വിളിച്ചുവരുത്തുകയും സിംഗിനെതിരെ പരാതി നല്‍കുകയും ചെയ്തു.
അതേസമയം, സോനാലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തിയിട്ടുണ്ട്.