Connect with us

Covid19

ആപത്തിന്റെ തോത് വര്‍ധിക്കുന്നു, ഇളവുകള്‍ രോഗം പകരാനുള്ള സാധ്യതയാകരുത്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്നെന്നും ആപത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇളവുകള്‍ വരുന്നതും രോഗം വ്യാപിക്കുന്നതും ഒരേ ഘട്ടത്തിലാണ്. ആരാധനാലയങ്ങള്‍, റസ്റ്റോറന്റുള്‍, മാളുകള്‍ തുടങ്ങിയവ തുറക്കുന്ന സമയമാണ്. വെല്ലുവിളിയും ഉത്തരവാദിത്തവും അസധാരണമാം വിധം വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഈ മാസം 1 ലക്ഷത്തില്‍ അധികം പേര്‍ വിദേശത്തുനിന്ന് എത്തിച്ചെരും. പൊതുഗതാഗതം തുറക്കുമ്പോള്‍ വരുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യത ആകരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

എന്ത് ഇളവുകള്‍ ഉണ്ടായാലും മുന്‍കരുതലും ശ്രദ്ധവും കൈവിടരുത്. ആദ്യഘട്ടത്തില്‍ ഉണ്ടായ ജാഗ്രതയും കരുതലും കുറയുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. രോഗബാധിതരുടെ സംഖ്യ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കൂടുതല്‍ സംവിധാനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് പ്രത്യേക പ്രോട്ടോക്കോള്‍ ആരോഗ്യ വകുപ്പ് തയാറാക്കും.

ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആര്‍ വഴി 14,000 കിറ്റ് ലഭിച്ചു. 10,000 വിവിധ ജില്ലകള്‍ക്ക് നല്‍കി. 40,000 കിറ്റുകള്‍ മൂന്ന് ദിവസം കൊണ്ട് കിട്ടും. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താന്‍ ഉദ്ദേശിക്കുന്നു. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Latest