Connect with us

International

വെട്ടുകിളിശല്യം നേരിടാൻ ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച പോരാട്ടത്തിൽ

Published

|

Last Updated

ഇസ്ലാമാബാദ് | വെട്ടുകിളി ആക്രമണം നേരിടാൻ ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച പേരാട്ടത്തിൽ. ഇരുരാജ്യങ്ങളിലെയും വിളകൾക്ക് ഭീഷണിയായ വെട്ടുകിളിആക്രമണം ചെറുക്കാൻ ഇന്ത്യയുമൊത്ത് ഒന്നിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന്് പാക്കിസ്ഥാൻ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഇന്ത്യക്കും പാക്കിസ്ഥാനും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ് വെട്ടുകിളികൾ.

കടുത്ത എതിരാളികളാണെങ്കിലും വെട്ടുകിളിശല്യം നിയന്ത്രിക്കൽ, വിവരകൈമാറ്റം, പ്രതിവാര മീറ്റിംഗുകൾ സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഐക്യരാഷ്ട്ര ഭക്ഷ്യകാർഷിക ഓർഗനൈസേഷൻ വഴി ഇരുരാജ്യങ്ങളും ആരംഭിച്ചു.

പാകിസ്ഥാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് മാർച്ചിൽ നടത്തിയ യോഗത്തിലാണ് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Latest