National
നിസർഗ ചുഴലിക്കാറ്റ്: റായ്ഗഡിന് 100 കോടി അടിയന്തര സഹായവുമായി താക്കറെ

റായ്ഗഢ് | നിസർഗ ചുഴലിക്കാറ്റ് വൻ നാശം വിതച്ച റായ്ഗഢിന് അടിയന്തര സഹായവുമായി മഹാരാഷ്ട്ര സർക്കാർ. കാറ്റ് കനത്ത നാശം വിതച്ച റായ്ഗഢ് ജില്ലക്ക് അടിയന്തര സഹായമായി 100 കോടി നൽകുമെന്ന് ഉദ്ദവ് താക്കറെ അറിയിച്ചു. സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രഖ്യാപനം. മന്ത്രിമാരായ ആദിത്യ താക്കറെ, അസ്ലം ശെയ്ഖ് എന്നിവർ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.
രണ്ട് ദിവസത്തിനുള്ളിൽ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ഉത്തരവിട്ട മുഖ്യമന്ത്രി ഗ്രാമവാസികൾക്കും കർഷകർക്കും എത്രയും പെട്ടെന്ന് സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിൽ മരിച്ച ആറ് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
---- facebook comment plugin here -----