Connect with us

Kerala

ബെവ്ക്യൂ ആപ്പ് താത്കാലികം; പിന്നീട് പിന്‍വലിക്കും- ടി പി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട് |  മദ്യം വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ബെവ്ക്യൂ ആപ്പ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് കുറക്കുന്നതിന് ഏര്‍പ്പെടുത്തിയ താത്കാലിക സംവിധാനമാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കൊവിഡ് സാഹചര്യം മാറിയാല്‍ ബെവ്ക്യൂ ആപ്പ് പിന്‍വലിക്കും. ബെവ് കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പ് എക്കാലത്തേക്കും ഉള്ളതാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ബാര്‍ ഹോട്ടലുകള്‍ അടക്കാന്‍ തീരുമാനിച്ചതെന്നും അതിനാല്‍ ബാര്‍ ഹോട്ടലുകള്‍ തുറക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും കേന്ദ്രസര്‍ക്കാറാണെന്ന് മന്ത്രി വ്യക്തമാക്കി.

 

 

Latest