Connect with us

Covid19

രണ്ട് മാസത്തിന് ശേഷം സഊദിയിലെ പള്ളികളില്‍ ഇന്ന് ജുമഅക്കായി വിശ്വാസികള്‍ എത്തും

Published

|

Last Updated

ജിദ്ദ | രണ്ട് മാസത്തോളം നീണ്ട ലോക്ക്ഡൗണിന് ശേഷം സഊദിയിലെ പള്ളികള്‍ ഇന്ന് ജുമഅക്കായി തുറക്കപ്പെടും. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശനമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലോടെയായിരിക്കും ജുമഅ നടക്കുക. പള്ളികളില്‍ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ ഏര്‍പ്പെടുത്തലും ശുചീകരണ ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.ആദ്യ ജുമുഅ ബാങ്കിന്റെ 20 മിനിറ്റ് മുമ്പ് മാത്രമാണ് പള്ളികള്‍ തുറക്കുക. നിസ്‌കാരം കഴിഞ്ഞ് പത്ത് മിനിറ്റിനുശേഷം അടക്കും. ജുമുഅ ഖുതുബയും നമസ്‌കാരവും 15 മിനിറ്റില്‍ കൂടുതരുതെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ മുന്‍കരുതലുകളെക്കുറിച്ച് ജുമഅക്കെത്തുന്ന ജനങ്ങളില്‍ ബോധവത്ക്കരണം നടത്തണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നിര്‍ദേശം നല്‍കി.

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട മസ്ജിദുന്നബവിയടക്കം രാജ്യത്തെ 90000ത്തിലധികം പള്ളികള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. അതിനുശേഷമുള്ള ആദ്യ ജുമുഅ നമസ്‌കാരമാണ് വെള്ളിയാഴ്ച നടക്കാന്‍ പോകുന്നത്. തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പള്ളികളില്‍ ജുമുഅ നടത്താന്‍ സൗകര്യമൊരുക്കുന്നതടക്കമുള്ള നടപടികള്‍ അതത് മേഖല മതകാര്യ വകുപ്പ് ഓഫിസുകള്‍ക്കുകീഴില്‍ സ്വീകരിച്ചിട്ടുണ്ട്.

തിരക്ക് കുറക്കാന്‍ നിലവില്‍ ജുമുഅ നടക്കുന്ന പള്ളികള്‍ക്കുപുറമെ 3869 പള്ളികള്‍ പുതുതായി ജുമുഅ നമസ്‌കാരത്തിന് നിശ്ചയിച്ചതായാണ് വിവരം. റിയാദില്‍ 656ഉം മക്കയില്‍ 455ഉം മദീനയില്‍ 165ഉം കിഴക്കന്‍ മേഖലയില്‍ 484ഉം ഖസീമില്‍ 205 ഉം അല്‍ജൗഫില്‍ 92ഉം അസീറില്‍ 400ഉം അല്‍ബാഹയില്‍ 84ഉം ഹാഇലില്‍ 257ഉം തബൂക്കില്‍ 74ഉം ജീസാനില്‍ 816ഉം നജ്‌റാനില്‍ 60ഉം വടക്കന്‍ അതിര്‍ത്തി മേഖലയില്‍ 121ഉം പള്ളികള്‍ പുതുതായി ജുമുഅ നമസ്‌കാരത്തിനായി നിശ്ചയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest