Connect with us

Covid19

കൊവിഡ് ആശങ്ക: ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു

Published

|

Last Updated

കൊല്ലം |  ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച സേവ്യറുടെ ഭാര്യ ജോലി ചെയ്ത ശക്തന്‍കുളങ്ങര ഹാര്‍ബര്‍ താത്കാലികമായി അടച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. ജില്ലയില്‍ പുതുതായി മരുത്തടി, മീനത്ത് ചേരി, കാവനാട, വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി. വിപണികളിലും മറ്റു ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ജില്ലയില്‍ ഇന്ന് 11 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കുവൈത്തില്‍ നിന്നും വന്നവരാണ്. ചവറ വടക്കുംഭാഗം സ്വദേശി 24കാരന്‍, മറ്റൊരു ചവറ സ്വദേശിയായ 24 കാരന്‍, വെള്ളിമണ്‍ സ്വദേശിയായ 34കാരി, വാളകം അമ്പലക്കര സ്വദേശിയായ 27കാരി, കൊല്ലം സ്വദേശി 45കാരന്‍, ഇടയ്ക്കാട് സ്വദേശിയായ 36കാരന്‍ എന്നിവരാണ് കുവൈത്തില്‍ നിന്നെത്തിയത്. സമ്പര്‍ക്കം വഴി രണ്ടുപേര്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Latest