Kerala
ഉത്ര കൊലക്കേസ്: സൂരജിന്റെ പോലീസ് കസ്റ്റഡി നാലു ദിവസത്തേക്ക് നീട്ടി

പുനലൂര്‍ | ഉത്ര കൊലക്കേസില്‍ ഭര്‍ത്താവും മുഖ്യ പ്രതിയുമായ സൂരജിന്റെ പോലീസ് കസ്റ്റഡി നാലു ദിവസത്തേക്ക് നീട്ടി. കേസിലെ മറ്റൊരു പ്രതി പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കു്ന്ന സാഹചര്യത്തിലാണ് സൂരജിനെ കോടതിയില്‍ ഹാജരാക്കിയത്.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നിലപാട് അംഗീകരിച്ചാണ് കോടതി ഉത്തരവ്.
സൂരജിന്റെ മാതാവിനെയും സഹോദരിയെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള പങ്ക് സംബന്ധിച്ച് കാര്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണിത്. കേസില്‍ ബേങ്ക് ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പത്ത് പവന്‍ ലോക്കറില്‍ നിന്ന് കണ്ടെത്തി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതി സൂരജിനെയും ബേങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.