Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ ഒമ്പതിനായിരത്തിലധികം കൊവിഡ് കേസുകള്‍; 260 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രോഗംബാധിക്കുന്നവരുടെ എണ്ണം ഒമ്പതിനായിരം പിന്നിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9304 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണം 6075 ആയി.

2,16,919 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,06,737 പേരാണ് ചികിത്സയിലുള്ളത്. 1,04,107 പേര്‍ രോഗമുക്തരായി.
വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. 2587 പേര്‍ മരിച്ചു.25872 പേര്‍ക്ക് രോഗം ബാധിച്ച തമിഴ്‌നാട്ടില്‍ 208 മരണവും 18100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1122 മരണവും റിപ്പോര്‍ട്ട് ചെയ്തു.ഡല്‍ഹിയില്‍ 606 ഉം മധ്യപ്രദേശില്‍ 371 ഉം രാജസ്ഥാനില്‍ 209 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest