Covid19
ആഗോളതലത്തില്‍ കൊവിഡ് മരണം നാല് ലക്ഷത്തോട് അടുക്കുന്നു; 65 ലക്ഷത്തിലധികം രോഗബാധിതര്‍

വാഷിംഗ്ടണ്‍ ഡിസി | ലോകത്താകെ കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നു. 3,86,731 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയില്‍ ജീവഹാനി സംഭവിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 65,61,206 ആണ്. 31,58,041 പേര്‍ ഇതുവരെ രോഗമുക്തി നേടി.
വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം: അമേരിക്ക19,01,493, ബ്രസീല്‍5,83,980, റഷ്യ4,32,277, സ്‌പെയിന്‍2,87,406, ബ്രിട്ടന്‍2,79,856, ഇറ്റലി2,33,836, ഇന്ത്യ2,16,824, ജര്‍മനി1,84,425, പെറു1,78,914, തുര്‍ക്കി1,66,422, ഇറാന്‍160,696, ഫ്രാന്‍സ്1,51,677, ചിലി1,13,628, മെക്‌സിക്കോ 97,326, കാനഡ93,085, സൗദി അറേബ്യ 91,182, ചൈന83,021.
ഈ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇപ്രകാരമാണ് അമേരിക്ക1,09,140, ബ്രസീല്‍32,547, റഷ്യ5,215, സ്‌പെയിന്‍27,128, ബ്രിട്ടന്‍39,728, ഇറ്റലി33,601, ഇന്ത്യ6,088, ജര്‍മനി8,699, പെറു4,894, തുര്‍ക്കി4,609, ഇറാന്‍8,012, ഫ്രാന്‍സ്29,021, ചിലി1,275, മെക്‌സിക്കോ 10,637, കാനഡ7,498, സൗദി അറേബ്യ 579, ചൈന4,634.