Connect with us

International

വംശീയതക്ക് നേരെ കണ്ണടക്കാൻ കഴിയില്ലെന്ന് പോപ്പ്

Published

|

Last Updated

റോം | വംശീയതക്കും അവഗണനക്കും നേരെ കണ്ണടക്കാൻ ആർക്കും കഴിയില്ലെന്ന് പോപ്പ് ഫ്രാൻസിസ്. അമേരിക്കയിലെ പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോൾ പോപ്പ് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത് ആദ്യമായാണ്.
അതേസമയം, അക്രമങ്ങളെ പോപ്പ് അപലപിച്ചു. അക്രമങ്ങൾ സ്വയം നാശത്തിനും പരാജയത്തിനും മാത്രമേ ഇടവരുത്തൂ എന്ന് അദ്ദേഹം പറഞ്ഞു.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയും അമേരിക്കയിലെ സംഭവങ്ങളെ കുറ്റപ്പെടുത്തി. അമേരിക്കയിൽ പരസ്യമായി ആളുകളെ കൊല്ലുന്നു. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിച്ച് പ്രക്ഷോഭം നടക്കുന്പോഴും അവർ ക്ഷമാപണം നടത്താൻ തയ്യാറാകുന്നില്ല. കൊല്ലപ്പെട്ട ആഫ്രിക്കൻ വംശജനെ മനുഷ്യനായിപ്പോലും അവർ കണക്കാക്കുന്നില്ല- ഖാംനഈ പറഞ്ഞു.

---- facebook comment plugin here -----

Latest